കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി. അതേസമയം വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. കാര്‍ഗോ സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.
കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പലഘട്ടങ്ങളിലായി നിരോധനം നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക