വീടിനകത്ത് മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചു വയസുകാരിയെ കാണാതായതോടെ തെരഞ്ഞെത്തിയവർ കണ്ടത് മരച്ചുവട്ടിൽ ദേഹമാസകലം മുറിവേറ്റ കുഞ്ഞിനെ. ആന്ധ്രപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം.
പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായെന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നാണ് വൺടൗൺ പോലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ശബരിമലയിൽ വീണ്ടും കോവിഡ്; ജീവനക്കാര്‍ക്ക് പി.പി.ഇ കിറ്റ് നല്കാന് നിര്‍ദേശം
അതേസമയം, ആശുപത്രിയിൽ തുടരുന്ന അഞ്ച് വയസ്സുകാരിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുകയാണ്.
ശരീരമാസകലം മുറിവേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനിലം തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാക്കിനാഡ വൺ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് വീടിനകത്തുനിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തനിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക