കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.
തൊടിയൂർ സ്വദേശി യൂസഫ് കുഞ്ഞ് ആണ് മരിച്ചത് ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റു പത്രവിതരണക്കാരനായ യൂസഫ് കുഞ്ഞ് രണ്ടു മണിക്കൂറോളം ലോറിക്കടിയിൽ കുടുങ്ങിക്കിടന്നു.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യൂസഫ് കുഞ്ഞിനെ പുറത്തെടുക്കാനായത്.
എറണാകുളം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറി റോഡിലെ മീഡിയനും തകർത്താണ് എതിർവശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക