തെന്നിന്ത്യയിലൂടെ ശ്രദ്ധിക്കപ്പെട്ട് തന്റെ കഠിന പ്രയത്നത്തിലൂടെയാണ് നടി തപ്സി പന്നു ബോളിവുഡിന്റെ പടികൾ കയറിയത്. ഇപ്പോൾ ബോളിവുഡിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളാണ് താരം.
അഭിനയത്തിലൂടെ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും തപ്സി കയ്യടി നേടാറുണ്ട്. അതിനൊപ്പം താരത്തിന് വിമർശകരും ഏറെയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിക്കാൻ നോക്കിയ ആൾക്ക് താരം നൽകിയ മറുപടിയാണ് ആരാധകരുടെ മനം കവരുന്നത്.
അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഒരാൾ താരത്തിന് സന്ദേശമയച്ചത്. എന്നാൽ ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് താപ്സി നൽകിയത്. പോകാൻ നോക്ക്, അബദ്ധ നായികേ, നിനക്കൊരു അഭിനയവും അറിയില്ല, എന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്?’ എന്നായിരുന്നു മെസേജ്.
‘എന്റെ അടിവസ്ത്രത്തെക്കുറിച്ച് അവർ ഉറക്കെ വിളിച്ചു പറഞ്ഞു’: ദുരനുഭവം തുറന്നു പറഞ്ഞ് സോന മോഹപത്ര
‘ഞാന്‍ എന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്, നിങ്ങള്‍ക്ക് അത് മനസിലാവാന്‍ സാധ്യതയില്ല’ താരം കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
ഇത് ആദ്യമായിട്ടല്ല തപ്സി ട്രോളുകൾക്ക് ഇരയാകുന്നത്. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് താരം കൃത്യമായി മറുപടി നൽകാറുണ്ട്. അത്ലറ്റിന്റെ ജീവിതം പറയുന്ന രശ്മി റോക്കറ്റാണ് താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമ.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്ലറ്റിന്റെ ശരീര ഘടനയ്ക്കായി കടുത്ത ഡയറ്റിലും വ്യായാമത്തിലുമാണ് താരം. ‘തപ്പട്’ ആണ് തപ്സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇത് മികച്ച അഭിപ്രായം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക