Home KERALA വൈദ്യുതി കണക്ഷനു വേണ്ടി ഓടി നടക്കേണ്ട, ഈ രണ്ട് രേഖകള്‍ ഉണ്ടെങ്കില്‍ കണക്ഷൻ റെഡി

വൈദ്യുതി കണക്ഷനു വേണ്ടി ഓടി നടക്കേണ്ട, ഈ രണ്ട് രേഖകള്‍ ഉണ്ടെങ്കില്‍ കണക്ഷൻ റെഡി

വൈദ്യുതി കണക്ഷനു വേണ്ടി ഓടി നടക്കേണ്ട കാര്യമില്ല. കണക്ഷൻ ലഭിക്കാനുളള നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാൻ കെഎസ്‌ബി തീരുമാനിച്ചു.

ഏതുതരം കണക്ഷനും ലഭിക്കാനും അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും  ഉണ്ടെങ്കില്‍ കണക്ഷൻ നല്‍കാനാണ് തീരുമാനം.

സിഎം രവീന്ദ്രന് ബെനാമി ഇടപാടെന്ന് സംശയം; വടകരയില്‍ ഇ.ഡി പരിശോധന

കണക്ഷൻ എടുക്കാൻ അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലും കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാൻ പല രേഖകള്‍ ഉപയോഗിക്കാം.

തദ്ദേശ സ്ഥാപനം നല്‍കിയ റെസിഡൻഷ്യല്‍ സര്‍ട്ടിഫിക്കേറ്റ്, ഇലക്ടറല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷൻ കാര്‍ഡ്, തുടങ്ങിയവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.

Also Read :   ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി