ഓരോ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ഈ ഒരു അവസരത്തിലാണ് തമിഴ്നാട്-കേരള അതിർത്തി പ്രദേശമായ അഞ്ചുനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശ്രദ്ധ പിടിച്ചു പറ്റുന്നത്.
രണ്ടു ഭാഷയിലാണ് പ്രചാരണം എന്നതും ശ്രദ്ധേയമാണ്. തമിഴിലും മലയാളത്തിലുമാണ് പ്രധാനമായും പ്രചരണം നടക്കുന്നത്. ആദിവാസി ഊരുകൾ ഉൾപ്പെട്ടതാണ് അഞ്ചുനാട്. 70 ശതമാനം തമിഴ്വംശജരാണ് അഞ്ചുനാട്ടിലുള്ളത്.
ഇവിടെ ചുവരെഴുത്തും പോസ്റ്ററും മൈക്ക് പ്രചാരണവും രണ്ട് ഭാഷയിലും വേണം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുന്നത് രണ്ട് ഭാഷക്കാരും ‘ദേശ’ക്കാരുമാണ്.
വൈദ്യുതി കണക്ഷനു വേണ്ടി ഓടി നടക്കേണ്ട, ഈ രണ്ട് രേഖകള്‍ ഉണ്ടെങ്കില്‍ കണക്ഷൻ റെഡി
പൊതുവെ നോട്ടീസിന്റെ ഇരുപുറങ്ങളിലായാണ് ഇരു ഭാഷയിലെയും അഭ്യർഥന. തെരഞ്ഞെടുപ്പിൽ യു. ഡി. എഫ്—എൽ. ഡി. എഫ്—എൻ. ഡി. എ മുന്നണികൾക്ക് പുറമെ അണ്ണാ ഡി. എം. കെയും അതിർത്തി ഗ്രാമങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്നു. മറയൂർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലാണ് എ. ഐ. എ. ഡി. എം. കെ മൂന്ന് സീറ്റിൽ വിജയിച്ചത്. പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം എ. ഐ. എ. ഡി. എം. കെ അംഗത്തിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക