കണ്ണൂർ :ജില്ലാ സാക്ഷരതാ മിഷനും ഡയറ്റും സംയുക്തമായി തുടര്‍വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന് അധ്യക്ഷനായി. ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം കെ പ്രഭാകരന് മാസ്റ്റര്‍, സംസ്ഥാന സാക്ഷരത മിഷന് അസി ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, പയ്യന്നൂര്‍ കുഞ്ഞിരാമന്, വി ആര്‍വി ഏഴോം, ടി സുരേഷ് ബാബു, കെ എസ് ജയദേവന്, ഡോ.കെ പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക