ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വർധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല സമിതി അംഗീകരിച്ചിരുന്നു. പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് നിലവില്‍ അനുവദിക്കുന്നത്. ഇത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരിട്ടിയെങ്കിലും ആക്കാനാണ് ആലോചനയുള്ളത്. ആന്റിജന്‍ പരിശോധന കൂട്ടേണ്ടതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക