ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയെന്ന ആരോപണത്തെ തുടർന്ന് വിദ്യാഭ്യാസ മന്തി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ. ഷാജഹാൻ ഐ.എ. എസ്സിന് നിർദേശം നൽകി.
സാമ്പത്തിക ക്രമക്കേട് ആരോപണം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ
കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടന്നു വന്ന ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് അടര്‍ന്നുവീഴുന്ന സ്ഥിതിയിലാണ്.
നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപങ്ങളെ തുടര്‍ന്ന് കരാറുകാരോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക