തൃശ്ശൂർ : കൊറോണ ബാധിച്ച് വിയ്യൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശി കൊച്ചുനാരായണൻ (70) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം 18 നാണ് കൊച്ചു നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നുള്ള ചികിത്സയ്ക്കായി എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിൽ കൊറോണ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക