മലപ്പുറം : വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വർണം തട്ടിയെടുക്കുന്ന കേസിലെ പ്രതി പിടിയിൽ . മേലാറ്റൂർ എടപ്പറ്റ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസ് ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്.
അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊറോണ; വിയ്യൂർ ജയിലിൽ ജീവപര്യന്തം തടവുകാരൻ മരിച്ചു
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുകയാണ് ഇയാളുടെ പതിവ്.
വിവാഹം ആലോചിച്ച ശേഷം മൊബൈൽ ഫോണിലൂടെ സംസാരിച്ചു കൂടുതൽ അടുക്കും . പിന്നീട് പഴയ ആഭരണം മാറ്റി പുതിയ ഫാഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക