ജനുവരി 15 മുതൽ ലാന്റ് ലൈൻ ഫോണുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കാൻ പൂജ്യം ഡയൽ ചെയ്യേണ്ടി വരുമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ലാന്റ് ലൈനിൽ നിന്നും ലാന്റ് ലൈനിലേക്ക് വിളിക്കുന്ന രീതിയിൽ മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
ലാന്റ് ലൈനിൽ നിന്നും പൂജ്യം ചേർക്കാതെ മൊബൈലിലേക്ക് വിളിക്കുമ്പോൾ അത് സംബന്ധിച്ച ഒരു അറിയിപ്പ് കേൾപ്പിക്കാനുള്ള സംവിധാനവുമുണ്ടാകും. ലാന്റ് ലൈൻ നമ്പറുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ പൂജ്യം ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിർദേശം നേരത്തെ അംഗീകരിച്ചിരുന്നു.
ഇതുവഴി 253.9 കോടി നമ്പറിങ് സീരീസ് സൃഷ്ടിക്കാൻ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതുവഴി ഭാവിയിൽ ഉപയോഗിക്കുന്നതിനായുള്ള നമ്പർ സ്രോതസുകൾ ലഭിക്കും. ഇത് ഫോൺനമ്പറിലെ അക്കങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിച്ചല്ലെന്നും മന്ത്രാലയം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക