മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ചിത്രമായ മേജര്‍ എന്ന ചിത്രത്തില്‍ നടന് ആദിവി സേഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മഹേഷ് ബാബു ഇന്ന് പുറത്തിറക്കി.
തദ്ദേശ തിരഞ്ഞെടുപ്പ്: തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും
സന്ദീപിന്റെ മരണ വാര്‍ഷികത്തില്‍ മേജര്‍ നിര്‍മാതാക്കള്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദിവി ശേഷിന്റെ ലുക്ക് ടെസ്റ്റിന്റെ പോസ്റ്റര്‍ നല്കി ആദരാഞ്ജലി അര്‍പ്പിച്ചു. സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ ആദിവി ശേഷ് ചിത്രത്തില്‍ അഭിനയിക്കുന്ന ചിത്രം ഒരുക്കുന്നത് ശശി കിരണ്‍ ടിക്ക ആണ്.
മഹേഷ് ബാബുവിന്റെ ജിഎംബി എന്റര്‍ടൈന്‍മെന്റ്, എ + എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ നിര്‍മ്മിച്ച മേജര്‍ അടുത്ത വര്‍ഷം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക് ഡിസംബര്‍ 17ന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക