കോവിഡ് വാക്സീനുകളുടെ നിര്‍മാണപുരോഗതി നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ്, ഹൈദരബാദ്, പുണെ എന്നീ നഗരങ്ങളിലെ വാക്സീന് നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
രാവിലെ അഹമ്മദാബാദിലെ സൈഡസ് ബയോടെക് സന്ദര്‍ശിച്ച മോദി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി. സൈക്കോവ്–ഡി വാക്സീനാണ് ഇവിടെ നിര്‍മിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് പ്രധാനമന്ത്രി ലബോറിറ്ററിയും സന്ദര്‍ശിച്ചു.
തിരുവനന്തപുരത്ത് വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ; സമീപത്ത് രക്തക്കറ; ഉടമ ഒളിവിൽ.
ഇന്ത്യ തദേശീയമായി നിര്‍മിക്കുന്ന കോവാക്സീനാണ് ഹൈദരബാദിലെ ഭാരത് ബയോടെകിന്റെ ലാബില്‍ പരീക്ഷണത്തിലുള്ളത്. ഉച്ചയ്ക്ക് ഹൈദരബാദ് സന്ദര്‍ശിച്ച് വൈകിട്ട് പുണെ സീറം ഇന്സ്റ്റിറ്റൃട്ടില് എത്തിയ മോദി ഓക്സ്ഫോട് വാക്സീന്റെ നിര്‍മാണ പുരോഗതിയും വിലയിരുത്തി.
മൂന്ന് പരീക്ഷണകേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംസാരിച്ചുവെന്നും അവരുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക