പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2021 ഫെബ്രുവരി 28 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഡിസംബർ 31 വരെയായിരുന്നു സമയപരിധി. പ്രായമായ പെന്‍ഷണര്‍മാര്‍ക്ക് ഈ പ്രതിസന്ധിയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
3.65 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി), ബാങ്ക് ശാഖകള്‍, 1.36 ലക്ഷം പോസ്റ്റ് ഓഫീസുകള്‍, 1.90 ലക്ഷം പോസ്റ്റ്മാന്മാര്, ഗ്രാമീണ ദക് സേവകര്‍ തുടങ്ങി നിരവധി മോഡുകളില്‍ പെന്‍ഷണര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. സാധാരണയായി പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ 30 വരെ എപ്പോള്‍ വേണമെങ്കിലും ജെപിപി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷംവരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സാധുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക