ഡൽഹി: നാവിക സേനയുടെ മിഗ്–29കെ യുദ്ധവിമാനം തകർന്നു കാണാതായ പൈലറ്റ് നിഷാന്ത് സിങ് വിവാഹിതനായത് ഏഴുമാസം മുൻപ്. ഇദ്ദേഹത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടു മേൽ ഉദ്യോഗസ്ഥനോട് അനുവാദം തേടിയത് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
സൈനിക പാരമ്പര്യമനുസരിച്ചു വിവാഹത്തിനു മേൽ ഉദ്യോഗസ്ഥരിൽനിന്ന് അനുമതി തേടേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ മേയ് ഒൻപതിനാണ് ‘വെടിയുണ്ട വിഴുങ്ങുന്നതിനുള്ള അനുമതി’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ വിവാഹ അനുമതിക്കത്ത് തരംഗമായത്.
‘തന്റെ മേൽ ന്യൂക്ലിയർ ബോംബ് ഇടട്ടെ’ എന്നായിരുന്നു മേൽ ഉദ്യോഗസ്ഥനോടു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി ചോദിച്ചത്. സമാധാനപരമായ കാലത്തെ ത്യജിക്കാൻ തയാറാണെന്നും നിഷാന്ത് പറഞ്ഞു. കമാൻഡിങ് ഓഫിസറുടെ മറുപടിയും വൈറലായി. ‘ഒടുവിൽ നല്ല കാര്യങ്ങൾക്ക് അവസാനം വന്നിരിക്കുന്നു. ദാമ്പത്യത്തിന്റെ ശ്മശാന ഭൂമിയിലെ ചുഴിയിലേക്കു സ്വാഗതം’ എന്നായിരുന്നു ഗോവ ഹസ്ന ഐഎൻഎസ് വൈറ്റ് ടൈഗർ സ്ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ മൃഗങ്ക് ഷോഖന്ദ് മറുപടി നൽകിയത്.
കഴിഞ്ഞ മേയിൽ നിഷാന്ത് വിവാഹിതരായി. സഹപാഠിയായിരുന്ന നയാബ് രൺധാവയെയാണു നിഷാന്ത് വിവഹം ചെയ്തത്. ദുരന്തത്തിനു സാക്ഷ്യം വഹിക്കാൻ എത്തണമെന്നും നിഷാന്ത് ക്യാപ്റ്റനെ ക്ഷണിച്ചിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്നു വിഡിയോ വഴി ലളിതമായാണു വിവാഹച്ചടങ്ങുകൾ നടത്തിയത്.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പറന്നുയർന്ന നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം വ്യാഴാഴ്ചയാണു നിയന്ത്രണം വിട്ട് അറബിക്കടലിൽ വീണത്. പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചു. കാണാതായ രണ്ടാം പൈലറ്റ് ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായി തിരച്ചിൽ തുടരുകയാണ്. കർണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണു വൈകിട്ട് 5ന് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട വിമാനത്തിൽനിന്നു പൈലറ്റുമാർ ഇജക്ട് ചെയ്ത് കടലിലേക്കു ചാടുകയായിരുന്നു.
ഹെലികോപ്റ്ററിലെത്തിയ രക്ഷാപ്രവർത്തകർക്ക് ഒരാളെ രക്ഷിക്കാനായി. 2019ൽ ഗോവയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടയാളാണ് ക്യാപ്റ്റൻ ഷോഖന്ദ്. പക്ഷിയിടിച്ചതിനെത്തുടർന്ന് തകർന്ന വിമാനത്തിൽ നിന്നുമാണ് ഷോഖന്ദും സഹ പൈലറ്റും രക്ഷപ്പെട്ടത്.
അതേസമയം മിഗ് 29ന്റെ നാവികസേനാപ്പതിപ്പായ മിഗ് 29-കെ തുടര്‍ച്ചയായി അപകടങ്ങള്‍ നേരിടുന്നതിനാല്‍ ഇന്ത്യ പകരക്കാരെ തേടുന്നുണ്ട്.
ചേർത്തല തിരുവിഴ ജംക്ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു
അപകടങ്ങൾ
2018: ഗോവ വ്യോമതാവളത്തിൽനിന്നു ടേക്ക് ഒാഫ് ചെയ്യുന്നതിനിടെ മിഗ് 29-കെ സാങ്കേതിക തകരാറിനെത്തുടർന്ന് റൺവേയിൽ തീപിടിച്ചു.
2019: ഗോവയിൽ വച്ചു പറന്നുയരുന്നതിനിടെ വിമാനം പക്ഷിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് തകർന്നു വീണു.
2020 (വ്യാഴാഴ്ച): ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്നു പറന്നുയര്‍ന്ന് വിമാനം അറബിക്കടലില്‍ തകർന്നുവീണു
പറക്കുന്നതിനിടെ എൻജിൻ തകരാർ പതിവ്. ഇരട്ട എൻജിനുള്ള വിമാനം പലപ്പോഴും ഒറ്റ എൻജിനിൽ അടിയന്തര ലാൻഡിങ് നടത്താറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക