വലിയൊരു ഇടവേളയ്ക്കു ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം സുരേഷ് ഗോപി. ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുമെന്ന തരത്തില്‍ നേരത്തെ സൂചനകള്‍ വന്നിരുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രമായ ഫൈറ്ററില്‍ അച്ഛനും മകനുമായി വിജയ് ദേവരകൊണ്ടയും സുരേഷ് ഗോപിയും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.
ചെന്നൈയിലെ വീട്ടിലൂടെ നടന്ന് പരിചയപ്പെടുത്തി കാളിദാസ്; വിഡിയോ
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വാർത്തകളിൽ സുരേഷ് ഗോപിയുടെ പേര് ഉയരുന്നതില്‍ വ്യക്തത വരുത്തുകയാണ് നടനുമായി ചേർന്നുള്ള വൃത്തങ്ങള്‍. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടന്നിട്ടില്ല. ഏതെങ്കിലും ഒരു സിനിമ വരികയാണെങ്കില്‍ അക്കാര്യം അറിയിക്കാമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ഒറ്റക്കൊമ്പന് തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്ന മലയാള ചിത്രങ്ങൾ.
പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക