കോവിഡ് വ്യാപനം ശക്തി കുറഞ്ഞതോടെ കെഎസ്ആർടിസി ബസ്സുകൾ നിരത്തുകളിൽ സജീവമായിട്ടുണ്ട്. യാത്രക്കാർക്കായി സീറ്റ് റീസർവഷൻ ഉൾപ്പെടെ പല ആനുകൂല്യങ്ങളും കെഎസ്ആർടിസി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു പുത്തൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആര്‍ടിസി എസി ലോ ഫ്ളോര്‍ ബസുകളില്‍ നിരക്കിൽ 25 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവാണ് എസി ലോ ഫ്ലോര്‍ ബസുകള്‍ക്ക് കൂടി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ്. എറണാകുളം – തിരുവനന്തപുരം, എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്.
കാവ്യയുടെ ചിരി ക്യാമറയിലാക്കി ദിലീപ്; ഫോട്ടോയിൽ തിളങ്ങി മീനാക്ഷിയും -വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക