മകൻ സായി കൃഷ്ണയുടെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ. പിറന്നാൾ ദിവസം മകനേയും കൂട്ടി നവ്യയും ഭർത്താവ് സന്തോഷ് മേനോനും ക്ഷേത്ര ദർശനം നടത്തിയിരുന്നു. അതിനു ശേഷം അബാദിൽ വച്ച് നടന്ന ആഘോഷങ്ങളുടെ വിഡിയോ നടി പ്രേക്ഷകർക്കായി പങ്കുവയ്ക്കുക ഉണ്ടായി.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്. മകന് ജന്മദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് അച്ഛൻ സന്തോഷ് നൽകിയത്. നവ്യയാകട്ടെ മകന് ഏറ്റവും ഇഷ്ടപ്പെട്ട കേക്ക് ആണ് പിറന്നാളിന് സർപ്രൈസ് ആയി ഒരുക്കിയത്.
സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്ന താരമാണ് നവ്യ. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് താരം.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക