ഡോളര്‍ കടത്തിയ കേസിലും എം.ശിവശങ്കറിനെതിരെ സ്വപ്ന സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്കി.
റൂം മേറ്റിനെ കൊന്ന് സ്ഥലംവിട്ടു; അന്വേഷിച്ചിറങ്ങിയ പൊലീസ് ചെന്നെത്തിയത് ‘സീരിയല്‍ കില്ലറില്‍’
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നാ സുരേഷ്, എം. ശിവശങ്കര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ അഞ്ചുദിവസമായി സ്വപ്നയെയും സരിത്തിനെയും ഡോളര്‍ കടത്തു കേസിലും, എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക