കണ്ണൂർ : കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ബാങ്ക്, മുട്ടിയറക്കല്‍ പള്ളി, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, തിലാത്തില്‍, കടമ്പൂര് സ്കൂള്‍, കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കച്ചേരിമൊട്ട, തൃക്കപാലം, ഓഫീസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും എയര്‍ടെല്‍ കോട്ടൂര്‍, കോട്ടൂര്‍ കനാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുത്തുകുറ്റിപ്പൊയില്, പട്ടാരി ഖാദി എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പറവൂര്‍, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എം എം കോളേജ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക