കോവിഡ് മഹാമാരിയിൽപ്പെട്ടുഴലുന്ന സംസ്ഥാനത്തിലെ സഹോദരങ്ങൾക്ക് ഒരു മഹത്തായ കൈത്താങ്ങിനു വേണ്ടി ശ്രമിക്കുകയാണ് സീവുഡ്സ് മലയാളി സമാജം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മാതൃകയായി.
മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം സംസ്ഥാനത്തെ അതിരൂക്ഷമായ രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി മലയാളി കൂട്ടായ്മകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളപ്പിറവി രക്തദാന മാസാചരണത്തിന്റെ ഭാഗമായാണ് സീവുഡ്സ് സമാജത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നവംബർ 29 ന് സംഘടിപ്പിച്ചത്.
മഹാരാഷ്ട്രാ മലയാളി ഹെല്പ് ഡെസ്കിന്റെയും ടെർണ ബ്ലഡ് ബാങ്കിൻ്റേയും സഹകരണത്തോടെ സംഘടിപ്പിച്ച സീവുഡ് സമാജത്തിന്റെ നടന്ന രക്തദാന ക്യാമ്പിൽ ഏതാണ്ട് 110 പേർ പങ്കെടുത്തു.
കണ്ടെയ്ൻമെന്റ് സോണുകളിലെ മാർക്കറ്റ് അടച്ചിടും; കോവിഡ് മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
ജനപങ്കാളിത്തം കൊണ്ടും സാമൂഹിക അകലം പാലിക്കുന്നതിലെ അച്ചടക്കം കൊണ്ടും സമാജത്തിന്റെ ക്യാമ്പ് മാതൃകയാണെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിനിധികൾ പ്രസ്താവിച്ചു.
സമാജത്തിന്റെ തുടർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാകുവാൻ സർക്കാർ ഏജൻസികൾ തയ്യാറാണെന്നും അവർ പറഞ്ഞു.
സീവുഡ്സിലെ മാതൃ മിലൻ വികാസ് കേന്ദ്രയിൽ രാവിലെ 10:30 മുതൽ ഉച്ച തിരിഞ്ഞ് 2:30 വരെ നടത്തിയ ക്യാമ്പിന് ചുക്കാൻ പിടിച്ചത് ലൈജി വർഗ്ഗീസ്, ഗോപിനാഥൻ നമ്പ്യാർ, അജയ് കുമാർ ഏ വി ,ഡോ സന്തോഷ്, രാജേന്ദ്രൻ നമ്പ്യാർ, ഇ കെ നന്ദകുമാർ, ബാബു പി എം, ശൈലേഷ് കുമാർ, ആശാ മണി പ്രസാദ് എന്നിവരായിരുന്നു. മുതിർന്ന നവി മുംബൈ പോലീസ് ഉദ്യോഗസ്ഥരായ പൃഥ്വിരാജ് ഗോർപഡെ, ജഗദീശ് പാട്ടീൽ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക