രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും.
രാജസ്ഥാനിലെ ബി.ജെ.പി നേതാവും രാജ്സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു
ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക