നടി അംബിക റാവു ചികിത്സക്കായി സഹായം തേടുന്നു. ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ സുഹൃത്തുക്കൾ പറയുന്നു. വൻതുകയാണ് ചികിൽസയ്ക്ക് ആവശ്യമായി വരുന്നത്.
അംബിക വൃക്ക രോഗമൂലം ചികിത്സയിലാണ്. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ നായികമാരായ സിനിയുടേയും ബോബിമോളുടേയും അമ്മയായി വന്നത് അംബികയായിരുന്നു.
സിനിമ പ്രാന്തൻ എന്ന പേജിലാണ് അംബികാറാവുവിനായി സഹായമഭ്യർഥിച്ച് പോസ്റ്റ് വന്നത്. അക്കൗണ്ട് നമ്പർ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക