ബിസ്ക്കറ്റും കേക്കുമൊക്കെ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങളുണ്ടാകില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങൾ വാശിപിടിക്കുമ്പോഴും ജോലിത്തിരക്കുള്ളപ്പോഴുമെല്ലാം രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ഇവ നൽകാറാണ് പതിവ്. എന്നാൽ ഇവയ്ക്കും എല്ലാത്തിനുമുള്ളതുപോലെ ചില ദോഷവശങ്ങളുണ്ട്.
ബിസ്ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരിൽ ഓർമക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കേക്കിലും ബിസ്ക്കറ്റിലും മറ്റു വസ്തുക്കളിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓർമക്കുറവിന് കാരണമാകുന്നത്. രുചിയും മണവും ഉണ്ടാകാൻ ചേർക്കുന്ന ട്രാൻസ് ഫാറ്റ് എന്ന പേരിൽ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തിൽ എത്തുന്നത് വഴി മനുഷ്യശരീരത്തിന് ഇവ കൂടുതൽ ദോഷം ചെയ്യുന്നു.
മാത്രമല്ല കേക്കും ബിസ്ക്കറ്റും മധുര പലഹാരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ്, സംസ്ക്കരിച്ച ശീതളപാനീയങ്ങൾ എന്നിവയുമെല്ലാം മിൽക്ക് ബിസ്ക്കറ്റ് സിൻഡ്രം / മിൽക്ക് കുക്കീസ് ഡിസീസ് എന്ന രോഗത്തിന് കാരണമാകും.
മിൽക്ക് കുക്കീസ് ഡിസീസ് എന്നുകൂടി പേരുള്ള ഈ രോഗത്തിന് ദഹനക്കേട്, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ ഈ അസുഖത്തെ പറ്റിയുള്ള അറിവിലായ്മ കാരണം ചികിത്സ തേടുന്നത് മറ്റ് രോഗങ്ങൾക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക