ഇന്ത്യയിൽ കർഷകസമരം ശക്തമാകുകയാണ്. ഇന്ന് സർക്കാർ കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കർഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോക നേതാവ് പ്രതികരിക്കുന്നതും തന്റെ പിന്തുണ അറിയിക്കുന്നതും.
പിതാവുമായുളള ഭിന്നത; ഇനി തന്റെ തീരുമാനങ്ങൾ അറിയിക്കാൻ വിജയ്ക്ക് സ്വന്തം യൂട്യൂബ് ചാനൽ
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ താൻ ശ്രദ്ധിക്കുന്നുണ്ട്. നിലവിലെ സാഹചര്യം വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടു. ഗുരുനാനാക്കിന്റെ 551 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക