കണ്ണൂർ :ഹരിത, ശുചിത്വ, കുടുംബശ്രീ ജില്ലാ മിഷനുകള്‍ സംയുക്തമായി നടത്തുന്ന ഹരിത ഇലക്ഷന് നവ മാധ്യമ പ്രചാരണ പരിപാടി അയല്‍ക്കൂട്ടം ഡോട്ട് കോമിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പോസ്റ്റര്‍ എഡിഎം ഇ പി മേഴ്സി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് നല്കി പ്രകാശനം ചെയ്തു. ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുത്തു.
ഹരിത സന്ദേശങ്ങളും കൊവിഡ്-19 നെതിരെയുളള ബോധവല്‍ക്കരണ സന്ദേശങ്ങളും കുടുംബശ്രീയുടെ ഇരുപതിനായിരത്തില്‍പരം അയല്‍ക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും കുടുംബശ്രീ സിഡിഎസ് ഫേസ്ബുക്ക് പേജുകളിലൂടെയും ജില്ലയില്‍ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഡിസംബര്‍ 10 വരെ ഓരോ ദിവസം ഓരോ ബോധവല്‍ക്കരണ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യും. ഡിസ്പോസിബിള്‍ കപ്പിനെതിരെ ബോധവല്‍ക്കരണ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ക്യാമ്പയിന് ആരംഭിച്ചത്.
ചുവരെഴുത്തില്ല, ഫ്ലക്സില്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല, 25 വര്‍ഷമായി ഇവിടെ ഇങ്ങനെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക