കണ്ണൂർ :കേരള വനിതാ കമ്മീഷന്റെ കണ്ണൂര്‍ ജില്ലയിലെ മെഗാ അദാലത്ത് ഡിസംബര്‍ നാലിന് രാവിലെ 10.30 മുതല്‍ ജില്ലാ പൊലീസ് സഭാ ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നും കമ്മീഷനില്‍ ലഭിച്ച 59 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്, രോഗമുള്ളവര്‍ എന്നിവരെയും കൂടെക്കൊണ്ടുവരുന്നത് ഒഴിവാക്കണം.
സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക