എ.സി.പി സത്യജിത്തിന്റെ റോളില്‍ പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഛായാഗ്രാഹകനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വൈറലായിരുന്നു.
ജാവ ഫോര്‍ട്ടി ടു ബൈക്കില്‍ ഇരിക്കുന്ന ചിത്രമായിരുന്നു നടന് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍’, ചിത്രത്തിന് താഴെ ആനന്ദ് മഹീന്ദ്രയുടെ കമന്റ് ഇങ്ങനെയായിരുന്നു. ഇതിന് മറുപടിയായി പൃഥ്വിരാജ് കുറിച്ചത് തന്റെ അച്ഛനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു.
‘താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്കെത്തുന്നതിന് മുമ്പ് അച്ഛന് സ്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു.
ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ലെന്നും പൃഥ്വിരാജ് കുറിച്ചു.