നടി മംമ്ത മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മംമ്ത ഒരു സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. ചലച്ചിത്ര മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് രൂക്ഷ വിമർശനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. മമ്തയ്ക്കെതിരെ നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്തും രംഗത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് രേവതി വിമർശനം ഉന്നയിച്ചത്.
ട്രാന്സ്ജെന്ഡേഴ്സിന്റെ എൻസിസി പ്രവേശനത്തിൽ കേന്ദ്രത്തിനു നേരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
എന്റെ പൊന്ന് മംമ്ത മോഹൻദാസെ,
ഈ ഫെമിനിസവും, വുമൺ എംപവർമെൻറ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം.
“എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്”എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട,താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും.
ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!
പ്രതികരിക്കാൻ ഇവിടെ എഴുതുക