ബോളിവുഡ് നടി ഊർമിള മതോണ്ട്കർ ശിവസേനയിൽ ചേർന്നു. കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് വഴക്കിനെ തുടർന്ന് പാർട്ടി അംഗത്വം രാജിവെക്കുകയും ചെയ്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു ഊർമിള പാർട്ടി അംഗത്വം സ്വീകരിച്ചത്.
നേരത്തെ കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിക്കെതിരെ മത്സരിച്ചിരുന്നു. പക്ഷെ, പാർട്ടിയിൽ ചേർന്ന് 167 ദിവസത്തിനകം ഊർമിള കോൺഗ്രസ്ര് അംഗത്വം രാജിവച്ചു. പിന്നാലെയാണ് ശിവസേനയിലേക്കുള്ള രംഗപ്രവേശം. നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക