ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്, ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്, കന്നഡ ഭാഷകളില്‍ കൂടി അച്ചടിക്കുവാന്‍ നിര്‍ദേശം നല്കി.
‘ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു’; മന്ത്രി ഇ ചന്ദ്രശേഖരൻ
കാസര്‍ഗോഡ് ജില്ലയിലെ ചില വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ചില വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും ആണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുക എന്നാണ് പുറത്തു വരുന്ന വിവരം.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ വാര്‍ഡുകളെ സംബന്ധിക്കുന്ന വിശദ വിവര ങ്ങള് ലഭ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക