കണ്ണൂർ :ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ ബാലറ്റിനായി ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകളോ എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി ഒരു അപേക്ഷയോ നല്കിയാല് മതിയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ ഫോറം 15ല്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മൂന്ന് വരണാധികാരികള്‍ക്കുള്ള മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ബന്ധപ്പെട്ട ഒരു വരണാധികാരിക്ക് നല്കിയാലും മതി. (അപേക്ഷാഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്).
രാജ്യത്തെ എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് പറഞ്ഞിട്ടില്ല: കേന്ദ്ര ആരോഗ്യ സെക്രട്ടറി
ഒരു അപേക്ഷയില്‍ തന്നെ മൂന്ന് തലത്തിലുള്ള ബാലറ്റിന് അപേക്ഷിച്ചാലും പരിഗണിക്കും.
ത്രിതല പഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഒരു ബാലറ്റുമാണ് നല്‍കുക. അപേക്ഷകര്‍ ആവശ്യപ്പെടുന്നത് പ്രകാരം ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും ഫോറം 16ലെ സത്യപ്രസ്താവനയും ( മൂന്ന് വീതം), ഫോറം 18ലെ ചെറിയ കവറുകളും( മൂന്ന് വീതം) ഫോറം 19ലെ വലിയ കവറുകളും (മൂന്ന് വീതം), ഫോറം 17ലെ സമ്മതിദായകര്‍ക്കുള്ള നിര്‍ദേശങ്ങളും ( ഒരെണ്ണം) ഒന്നിച്ച് ഒരു വലിയ കവറില്‍ ഉള്ളടക്കം ചെയ്ത് അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നല്‍കും. മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും ഇവ ഓരോന്ന് വീതമാണ് നല്‍കുക. അത്തരത്തില്‍ വിതരണം ചെയ്യുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ മറുപുറത്ത് പോസ്റ്റല്‍ ബാലറ്റ് എന്ന് വരണാധികാരി മുദ്രണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക