ഇലക്ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ പ്രവാസികൾക്ക് അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് സാങ്കേതികമായും ഭരണപരമായും തയാറായതായി നിയമമന്ത്രാലയത്തെ അറിയിച്ചു. വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷിക്കുന്ന പ്രവാസിക്ക് വോട്ട് ചെയ്യാവുന്നതാണ്. ഇ- മെയിലായി ബാലറ്റ് പേപ്പർ റിട്ടേണിംഗ് ഓഫീസർ വോട്ടർക്ക് നൽകണം.
സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്മസ് കിറ്റ് ഡിസംബർ മുതൽ വിതരണം ചെയ്യും
പിന്നീട് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം. അതത് മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എത്തിക്കുകയെന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ഉത്തരവാദിത്വം ആയിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക