ഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിൻതുണയുമായി സമരഭൂമി സന്ദർശിക്കാനെത്തിയ ഷഹീൻ ബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽകിസ് ബാനുവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹി-ഹരിയാന അതിർത്തിയായ സിൻഗുവിൽ വച്ചാണ് ദാദിയെ കസ്റ്റഡിയിലെടുത്തത്. പൗരത്വ സമരത്തില്‍ പിന്തുണയര്‍പ്പിച്ച കര്‍ഷകരെ പിന്തുണയ്ക്കേണ്ടത് കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ കര്ഷകര്ക്കരികിലേക്ക് പുറപ്പെട്ടത്.
ഇരുപതോളം പൊലീസുകാർ ചേർന്നാണ് 82കാരിയായ ദാദിയെ തടഞ്ഞതെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. ”ഞങ്ങൾ കർഷകരുടെ പെൺമക്കളാണ്. ഞങ്ങൾ ശബ്ദമുയർത്തും. സർക്കാർ ഞങ്ങളെ കേൾക്കണം”- ദാദി നേരത്തേ പ്രതികരിച്ചിരുന്നു.
മെറിയം വെബ്സ്റ്റർ ഡിക്ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് ’
പതിനൊന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബില്‍കിസ് ഷഹീന്‍ബാഗില്‍ തന്നെയാണ് മരുമകള്‍ക്കും പേരക്കുട്ടികള്ക്കുമൊപ്പംജീവിക്കുന്നത്.
സിഎഎ-എൻആർസി വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച ബിൽകിസ് ബാനു ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബിബിസിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക