ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്ത് സിപിഐഎം സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഭൂനിയമത്തിൽ ജമ്മു കശ്മീരിൽ പുറത്തുനിന്നുള്ളവർക്കും കൃഷിഭൂമി ഉൾപ്പെടെ വാങ്ങിക്കൂട്ടാൻ സൗകര്യം ഒരുക്കുന്ന വ്യവസ്ഥകളുള്ള നിയമങ്ങളാണുള്ളത്.
കോവിഡ് വ്യാപനത്തിൽ ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിച്ച് ഉത്തരകൊറിയ
ജമ്മു കശ്മീർ പുനഃസംഘടനാ നിയമം നൽകുന്ന അധികാരം ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. ജമ്മു കശ്മീർ വിഷയത്തിൽ കോടതി മുമ്പാകെയുള്ള ഹർജികളിൽ അന്തിമതീർപ്പ് കൽപ്പിക്കുന്നതുവരെ പുതിയ ഭൂനിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന് കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക