മൾട്ടിപ്ലെയർ വാർ ഗെയിമായ ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബറിൽ ഗെയിം പുറത്തിറങ്ങുമെന്നാണ് ഗെയിം ഡെവലപ്പർമാർ അറിയിച്ചിരുന്നത്. പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന ഗെയിം ആണ് ഫൗജി.
റിലീസ് ഡേറ്റ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ തന്നെ പുറത്തിറക്കും. പുറത്തിറങ്ങുന്നതോടെ ഇരുപത് കോടിയിലധികം ആളുകൾ ഗെയിം ഡൗൺലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മാത്രമല്ല, ഗെയിം പുറത്തിറങ്ങി അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീർ ട്രസ്റ്റിലേക്കായിരിക്കും നൽകുകയെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക