ഡൽഹി: ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന് കൊറോണ സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലെ ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം കുളുവിൽ വിശ്രമത്തിലായിരുന്നു താരം.
ഇന്നലെയാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ഡിയോളും സുഹൃത്തുക്കളും മുംബൈയിലേക്ക് യാത്ര തിരിക്കാനാരിക്കവേ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഗുരുദോസ്പൂരിൽ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക