മലയാള സിനിമയില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ പ്രതേക സ്ഥാനം നേടിയ ഒരാളാണ് നടി ഹണി റോസ്, മലയാള സിനിമകളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ച്ച താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.
ഇത്തവണ ദാവണിയുടുത്താണ് ഹണി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്നത്, മഞ്ഞയും പച്ചയും നിറത്തിലുള്ള ദാവണിയാണ് താരം ധരിച്ചിരിയ്ക്കുന്നത്.
തമിഴ്, തെലുഗ്, കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ഹണിയുടെ കരിയറില്‍ വഴിത്തിരിവായ സിനിമയെന്ന് പറയുന്നത് വി.കെ.പി സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. അതിലെ ആരും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രം ഹണി ഭംഗിയായി ചെയ്ത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളില്‍ ഹണി റോസ് നായികയായി.
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലാണ് ഹണി അവസാനം അഭിനയിച്ചത്, അടുത്തിടെ രാമച്ചം കൊണ്ടുള്ള സ്ക്രബ്ബര്‍ വിപണിയിലിറക്കി താരം ബിസിനസിലേക്കും കടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക