തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ.പോളിടെക്നിക്ക് കോളേജില്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന പോളിടെക്നിക്ക് പ്രവേശനത്തിനായുളള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി താഴെ പറയും പ്രകാരം ഹാജരാകണം.
ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല; എം.ടിയെ കുറിച്ച് ഹരിഹരന്
32000 റാങ്ക് വരെയുളള ഓര്‍ഫന്‍, ഫിസിക്കലി ഹാന്റികാപ്ഡ്, കുഡുംബി, ലാറ്റിന്‍ കത്തോലിക്ക് & ആംഗ്ലോ ഇന്ത്യന്‍, എസ് ടി എന്നീ വിഭാഗങ്ങളില്‍പ്പെട്ട മുഴുവന്‍ അപേക്ഷകരും ഡിസംബര്‍ മൂന്നിന് രാവിലെ 9.30 ന് മുമ്പ് ഹാജരാകണം. സ്ട്രീം ഒന്നില്‍ 32001 മുതല്‍ 46000 വരെ റാങ്കുളള അപേക്ഷകര്‍ രാവിലെ 11.30 ന് മുമ്പ് പോളിടെക്നിക്കില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.
അവശേഷിക്കുന്ന സീറ്റുകളിലേക്കുളള പ്രവേശനത്തിന് സ്ട്രീം ഒന്നില്‍ 46000 നു മുകളില്‍ റാങ്കുളള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും ഭിസംബര് നാലിന് രാവിലെ 9.30 ന് മുമ്പായും സ്ട്രീം രണ്ടില്‍ സ്പോട്ട് അഡ്മിഷന് പേര് രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും ഉച്ചക്ക് 12 മണിക്ക് മുമ്പായും ഹാജരാകണം. ഒഴിവുകള്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
യോഗ്യത തെളിയിക്കുന്നതിനും സംവരണാനുകൂല്യത്തിനുമായുളള എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ഫീസ് ആനുകൂല്യമുളളവര് 3500 രൂപയും അല്ലാത്തവര്‍ 6000 രൂപയും കൊണ്ടുവരണം. ഫീസ് അടക്കുന്നതിനായി എടിഎം കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. polyadmission.org, www.gptctrikaripur.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9946457866, 9497644788.
പ്രതികരിക്കാൻ ഇവിടെ എഴുതുക