തിരഞ്ഞെടുപ്പിന് ശേഷം കെ.എസ്.എഫ്.ഇ വിവാദം ഉന്നയിക്കാനുള്ള നീക്കം പാര്‍ട്ടി അനുവദിക്കില്ല. വിവാദം അടഞ്ഞ അധ്യായമെന്ന് സിപിഎം നേതൃത്വം.
വീണ്ടം ചര്‍ച്ചക്ക് വഴിയൊരുക്കില്ല. പാര്‍ട്ടി നിലപാടിന് ശേഷം ഐസക്ക് നടത്തിയ പരാമര്‍ശങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ പാര്‍ട്ടിയില്ല. കെ.എസ്.എഫ്.ഇ വിവാദത്തില്‍ തല്ക്കാലം മൗനവും തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ മറുപടി പറയുമെന്ന തോമസ് ഐസക്കിന്റെ നിലപാടിനെ സിപിഎം നേതൃത്വം ഗൗരവത്തോടെയാണ് ഉറ്റനോക്കുന്നത്.
‘ബുറെവി’ നാളെ കര തൊടും; ഏത് സാഹചര്യവും നേരിടാനൊരുങ്ങി സർക്കാർ
വിവാദം അടഞ്ഞ അധ്യായമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. കൃത്യമായ ചര്‍ച്ച ചെയ്ത് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചതാണ്. ഇനിയും ആ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്താന്‍ ഐസക്കിന് അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക