ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പള്ളികളിൽ തിരികെ പ്രവേശിക്കാനുള്ള യാക്കോബായ സഭയുടെ തീരുമാനം. ഇടവകയിലെ അംഗങ്ങളെ പള്ളികളിൽ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതി വിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നാണ് യാക്കോബായ സഭയുടെ പക്ഷം.
കര്‍ഷക സമരം: അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ ഡിസംബർ പതിമൂന്നിന് 52 പള്ളികളിലും യാക്കോബായ സഭ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായെന്ന് ഓര്‍ത്തഡോക്സ് സഭ വിമർശിച്ചിരുന്നു. പ്രവേശന കാര്യത്തിൽ ഓര്‍ത്തഡോക്സ് സഭ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല.
കിടന്നുകൊണ്ട് ബലൂണ്‍ വീര്‍പ്പിച്ചു കളിച്ചു; ബലൂണ്‍ തൊണ്ടയിൽ കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക