കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലനം നല്കുന്നു. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് മേല്‍വിലാസം, യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ ഡിസംബര്‍ 11 നകം നേരിട്ടോ തപാല്‍ മാര്‍ഗമോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. അപേക്ഷയില്‍ എംപ്ലോയമെന്റ് രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തണം.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക