രാജ്യത്താകെ കർഷക പ്രക്ഷോഭം അലയടിക്കുകയാണ്. കാർഷിക ബില്ലിൽ ഭേദഗതി വരുത്താനാകില്ലെന്നും കാർഷിക ബിൽ പിൻവലിയ്ക്കുകയാണ് വേണ്ടതെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് കർഷകർ. കർഷക സമരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ കര്‍ഷകസമരത്തെ പിന്തുണച്ച് തമിഴ് നടന് കാര്‍ത്തിയും മുന്നോട്ടു വന്നിരിക്കുകയാണ്.
’14 കോടി രൂപയിലേറെ സ്വത്തുക്കള്‍’; വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി
‘കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുന്നു. ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം വലിയ പ്രശ്നങ്ങളാണ് അല്ലെങ്കിൽ തന്നെ കര്‍ഷകര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, ഇത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു’. കാർത്തി തന്റെ ട്വിറ്ററിൽ കുറിച്ചു. വ്യാഴാഴ്ച്ച കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക