കണ്ണൂർ :ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹരിത ശുചിത്വ മിഷനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത വര്‍ണ്ണോത്സവം ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് പരിസരത്ത് നടക്കും. പരിപാടിയുടെ ഉദ്ഘാടനം സിനിമതാരം നിഹാരിക എസ് മോഹനന് നിര്‍വഹിക്കും. പത്ത് കലാകാരന്മാര് ഹരിത വര്‍ണ്ണോത്സവം തീര്‍ക്കും. സംസ്ഥാന ശുചിത്വമിഷന് നടത്തിയ ഹോര്‍ഡിങ് ഡിസൈനിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അജോഷ് കുമാര്‍ മാടായിക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക