ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പരമർശങ്ങളെല്ലാം വലിയ വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട്. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന പല അഭിപ്രായങ്ങളും രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. നടിയ്ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തിരിക്കുന്നത് അഭിഭാഷകനായ അലി കാഷിഫ് ഖാന് ദേശ്മുഖാണ്.
കങ്കണ തന്റെ ട്വിറ്ററിലൂടെ വിദ്വേഷം പരത്തുകയും ഐക്യമില്ലാതാക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് അലി കാഷിഫ് ഖാന് ദേശ്മുഖിന്റെ ഹർജി. സി.ആര്.പി.സി 482 വകുപ്പ് ചേർത്തുകൊണ്ടാണ് കേസ്. കങ്കണയുടെ വിദ്വേഷം പരത്തുന്ന ട്വീറ്റുകൾ രാജ്യത്തെ തന്നെ വിഭജിക്കാനിടയാക്കുന്നതാണെന്നും കുറ്റകൃത്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്വി റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക