ദളപതി വിജയ് സിനിമയില്‍ എത്തിയതിന്റെ 28ാം വര്‍ഷമാണിന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സിനിമയില്‍ എത്തി 28 വര്‍ഷം തികയുമ്പോള്‍ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി വിജയ് മാറി.
മാസ്റ്ററിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം ഏതായിരിക്കുമെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. നിരവധി സംവിധായകരുടെ പേരുകള്‍ അണിയറയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ സംവിധായകന് പാ രഞ്ജിത്തും വിജയ്ക്കായി ഒരു കഥയൊരുക്കിയതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തിനെയാണ് വിജയ്ക്കായി പാ രഞ്ജിത് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ കഥ വിജയ്യോട് പാ രഞ്ജിത് പറയുകയും താരത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആര്യ നായകനാകുന്ന ‘സര്‍പ്പട്ട പരമ്പരൈ’ ആണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക