ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാൻ നദിക്കരയിൽ പോയ ബാലനെ മുതല കടിച്ചു കൊന്നു. കർണാടകയിലെ റെയ്ച്ചൂർ ഡി രാംപുര ഗ്രാമത്തിലാണ് സംഭവം. പത്തുവയസുകാരനായ മല്ലികാർജുനയാണ് കൊല്ലപ്പെട്ടത്.
കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസമായി കന്നുകാലികളെ മേയ്ക്കലാണ് മല്ലികാർജുൻറെ പതിവ് പരിപാടി. സാധാരണ പോലെ കൂട്ടുകാർക്കൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
കൃഷ്ണ നദിയുടെ തീരത്താണ് കന്നുകാലികളുമായി ഇവർ എത്താറ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കൈ കഴുകാൻ നദി തീരത്ത് പോയപ്പോൾ മല്ലികാർജുനെ മുതല പിടികൂടുകയായിരുന്നു.
കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും മല്ലികാർജുനെ കണ്ടെത്താൻ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക