കുഞ്ചാക്കോ ബോബന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അഞ്ചാം പാതിര. ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന സൂചന നൽകി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോയിലാണ് ചാക്കോച്ചൻ അഞ്ചാം പാതിര ടീം വീണ്ടും എത്തുകയാണെന്ന സൂചന നൽകുന്നത്.
കുഞ്ചാക്കോ ബോബൻ, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ എന്നിവർ ഒരുമിച്ചുള്ള ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. കൂട്ടുക്കെട്ട് വീണ്ടും ത്രില്ലറുമായി എത്തുന്നുവെന്ന സൂചന തന്നെയാണ് ഫോട്ടോക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിലൂടെ ചാക്കോച്ചൻ നൽകുന്നത്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമെന്റുകളും പ്രതീക്ഷകളും പങ്കുവച്ച് എത്തിയിരിക്കുന്നത്.
https://www.facebook.com/KunchackoBoban/photos/a.300267316792413/1819902398162223/
കുടുക്ക് ലൊക്കേഷനില്‍ പാട്ടും ഡാന്‍സുമായി സ്വാസിക; വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക