ഹരിത തെരഞ്ഞെടുപ്പ് പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെൽഫി ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഹരിത കേരള – ശുചിത്വ – കുടുംബശ്രീ മിഷനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രീൻ ഇലക്ഷൻ സെൽഫി മത്സരത്തിൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്കും സാക്ഷരതാ പ്രേരക്മാർക്കും പങ്കെടുക്കാം.
ജനശ്രദ്ധയാകർഷിക്കുന്നയിടങ്ങളിൽ ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ പതിച്ച് അത് കാണും വിധം സെൽഫി എടുത്താണ് മത്സരത്തിനയക്കേണ്ടത്.എ ഡി എസ് അംഗങ്ങൾ കുടുംബശ്രീ വഴിയും പ്രേരക്മാർ ബ്ലോക്ക് തല ശുചിത്വ ചാർജ് ഓഫീസർക്കുമാണ് സെൽഫി അയക്കേണ്ടത്. വിശദ വിവരങ്ങൾ കുടുംബശ്രീ സി ഡി എസ് വഴി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ജില്ലാ തലത്തിൽ പുരസ്കാരം നൽകും. ലഭിക്കുന്ന എൻട്രികൾ ഉൾക്കൊള്ളിച്ച് ഡിജിറ്റൽ ആൽബം പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക